top of page
Writer's pictureKanal Inspires

CHILDREN'S BOOK HUNT CAMPAIGN


ഇമ്മിണി ബല്യൊരു പുസ്തകപ്പെട്ടി

Children's Book Hunt Campaign


കൂട്ടുകാരെ,


വായനായിടം എന്നത് കനലിന്റെ അതുല്യമായ ഒരു ആശയമാണ്. കുട്ടികളുടെ സാമൂഹിക - മാനസിക വികാസത്തിനും, മികച്ച ആശയ വിനിമയം, ജീവിത നൈപുണി വളർത്താനും, നേതൃത്വഗുണം നേടാനും ഒക്കെയായി, കുട്ടികളാൽ തന്നെ നിയന്ത്രിക്കപ്പെടുന്ന, അവരുടെ അറിവിന്റെയും സന്തോഷത്തിന്റെയും വളർച്ചയുടെയും ഒരു ഇടം നിർമ്മിക്കുക എന്നതാണ് ഓരോ വായനയിടം തുടങ്ങുമ്പോഴും കനൽ ലക്ഷ്യം വയ്ക്കുന്നത്.


കനലിന്റെ ഏഴാമത്തെ വായനായിടം പാലക്കാട് ജില്ലയിൽ സ്ഥാപിക്കാനൊരുങ്ങുന്ന വിവര० സസന്തോഷം അറിയിക്കുന്നു.

നിങ്ങളാൽ കഴിയും വിധം പുസ്തകങ്ങൾ ശേഖരിച്ചു നൽകി സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.


ബുക്സ് നൽകുന്നവർ ദയവായി താഴെ പറയുന്ന നിബന്ധനകൾ ശ്രദ്ധിക്കുക!

▪︎ 1000 ബുക്കുകൾ ശേഖരിക്കുകയാണ് ലക്ഷ്യം.

▪︎ മലയാളം ബുക്സ് ( up to 7th standard കുട്ടികൾക്ക് വായിക്കാൻ പറ്റിയത് )

▪︎ ഇംഗ്ലീഷ് ബുക്സ് ( up to 5 th standard )

▪︎ തകഴിയുടെയും ബഷീറിന്റെയും ഒക്കെ കൊച്ചു നോവലുകൾ ഉൾപ്പെടുത്താം.

▪︎ കൂടുതൽ പഴക്കം ഉള്ളതും കീറിയതുമായ ബുക്സ് ഒഴിവാക്കാം.

▪︎ശേഖരിച്ച പുസ്തകങ്ങൾ കനൽ വോളൻ്റിയേഴ്സ്സിന് നൽകാവുന്നതാണ്.

Comments


bottom of page