top of page
Writer's pictureKanal Inspires

Kaliyarang Children's Camp


2022 ജനുവരി 8 ന് പെരിങ്ങമ്മല പഞ്ചായത്തിലെ ഇടിഞ്ഞാർ ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂളിൽ വച്ച് വിദ്യാർഥികൾക്കായി 'കളിയരങ്ങ്' എന്ന പേരിൽ ഒരു ഏകദിന ക്യാമ്പ് നടത്തുകയുണ്ടായി. ഇടിഞ്ഞാർ മേഖലയിലെ ഊരുകളിലെ കുട്ടികൾക്കിടയിൽ വർധിച്ചു വരുന്ന ആത്മഹത്യാ പ്രവണതയെ പ്രതിരോധിക്കുന്നതിനായുള്ള പ്രവർത്തനങ്ങളുടെ ആരംഭമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വനിതാ ശിശുവികസന വകുപ്പ്, പട്ടിക വർഗ്ഗ വികസന വകുപ്പ് എന്നീ വകുപ്പുകളുടെ സഹായത്തോടെ തിരുവനന്തപുരം ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് കനൽ ഇന്നോവേഷൻസ് ചാരിറ്റബിൾ ട്രസ്റ്റ് എന്ന സംഘടനയുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്.

പെരിങ്ങമല ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ഷിനു ഉദ്ഘാടനം ചെയ്തു. ഇടിഞ്ഞാർ വാർഡ് അംഗം ശ്രീമതി ഭാസുരാംഗി അധ്യക്ഷയായി. ഐ.ടി.ഡി.പി. പ്രൊജക്ട് ഓഫീസർ ശ്രീ എ.റഹീം, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ശ്രീമതി ചിത്രലേഖ എന്നിവർ സംസാരിച്ചു. പട്ടിക വർഗ്ഗ വികസന വകുപ്പ്, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ശ്രീമതി അനുപമ ഐ. എ. എസ്.






ക്യാമ്പിലെ കുട്ടികളോട് നിലവിലെസവിശേഷ സാഹചര്യത്തിൽ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും അവയെ മറികടന്ന് ശോഭനമായ ഭാവി കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചും സംവദിക്കുകയും അവരുടെ സംശയങ്ങൾക്കു മറുപടി നൽകുകയും ചെയ്തു.





Comments


bottom of page