കുട്ടികളുമായി ബന്ധപ്പെട്ട മേഖലയിൽ കഴിഞ്ഞ അഞ്ചു വർഷമായി പ്രവർത്തിക്കുന്ന സംഘടനയാണ് കനൽ. കണ്ടു പരിചയിച്ച രീതികളിൽ നിന്നും വ്യത്യസ്തമായി കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളെ അവരുടെ കണ്ണുകളിലൂടെ കണ്ട് പ്രശ്നപരിഹാരത്തിനായി കാമ്പയിനുകൾ സംഘടിപ്പിക്കുന്നതാണ് കനലിന്റെ പ്രവർത്തന രീതി. കളികൾ, ചിത്രരചന, നാടൻപാട്ട്, തിയേറ്റർ, പാവകളി, കഥപറച്ചിൽ, ഓറിഗാമി തുടങ്ങി കുട്ടികൾക്ക് ഇഷ്ടപെടുന്ന രീതികളിലൂടെയാണ് കനൽ കാമ്പയിനുകൾ നടത്തുന്നത്. ഇത്തരത്തിൽ കുട്ടികളും രക്ഷാകർത്താക്കളും നേരിടുന്ന പ്രശ്നങ്ങളെ ശാസ്ത്രീയ മാർഗങ്ങളിലൂടെ പഠിക്കുകയും അവയ്ക്ക് ശാസ്ത്രീയമായ ഉത്തരങ്ങൾ നൽകുകയും ചെയ്യുന്നു. കുട്ടികളുടെ ഇടയിലെ മൊബൈൽഫോണിന്റെയും ഇന്റർനെറ്റിന്റെയും അപകടകരമായ രീതിയിലെ ഉപയോഗം, ലഹരിമരുന്നിന്റെ ഉപയോഗം, കുട്ടികളെ ലൈംഗീക ചൂഷണത്തിന് വിധേയരാക്കുന്നത്, ശൈശവ വിവാഹം, തെറ്റായ രക്ഷാകർത്തിത്വം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ, ഓൺലൈൻ ക്ലാസ്സ്‌മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ, ലൈംഗീക വിദ്യാഭ്യാസത്തിന്റെ അഭാവത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ തുടങ്ങിയ പ്രശ്നങ്ങളുമായി ബന്ധപെട്ടു കനൽ വിവിധ പഠനങ്ങളും കാമ്പയിനുകളും കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കിടയിൽ നടത്തി. അട്ടപ്പാടിയിലെ ആദിവാസികുട്ടികൾ നേരിടുന്ന ഭാഷ പ്രശ്നങ്ങൾ, തെക്കൻ കേരളത്തിൽ വളർന്നു വരുന്ന ശൈശവ വിവാഹം, ആൺകുട്ടികളുടെ ലൈംഗീക വിദ്യാഭ്യാസത്തിന്റെ പ്രസക്തി തുടങ്ങിയ വിഷയങ്ങൾ ഈ കാലയളവിൽ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ കനലിനു കഴിഞ്ഞിട്ടുണ്ട്. എഴുപതിലേറെ സ്കൂൾ - കോളേജുകളിൽ കനൽ വിവിധ കാമ്പയിനുകൾ സംഘടിപ്പിച്ചു. ഫ്രഞ്ച് സർക്കാരിന്റെ ജനറേഷൻ ഇക്വാളിറ്റി ക്യാമ്പയിന്റെ ഭാഗമായി കേരളത്തിലെ കുട്ടികളുടെ വിവിധ ജൻഡർ അനുബന്ധ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള അവസരവും കനലിനു ലഭിച്ചു.
*Apply before 31 July 2021
🔥 TEAM KANAL 🔥
Comments